കേരളം

ട്രാക്കില്‍ അറ്റകുറ്റപ്പണി; കായംകുളം- കൊല്ലം റൂട്ടില്‍ ശനിയാഴ്ച ട്രെയിനുകള്‍ വൈകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ കാരണം കായംകുളം- കൊല്ലം സെക്ഷനില്‍ 12ന് ട്രെയിനുകള്‍ വൈകും. പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകാനും സാധ്യതയുണ്ട്. കൂടാതെ ചില ട്രെയ്‌നുകള്‍ ഭാഗികമായി റദ്ദാക്കി.

പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്, ഗുരുവായൂര്‍- ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് എന്നിവ ഈ സെക്ഷനില്‍ 1.05 മണിക്കൂര്‍ വീതം വൈകും. കോട്ടയം വഴിയുള്ള എറണാകുളം - കൊല്ലം പാസഞ്ചര്‍ കായംകുളം മാത്രമായിരിക്കും സര്‍വീസ് നടത്തുക. ആലപ്പുഴ വഴിയുള്ള എറണാകുളം - കൊല്ലം മെമുവും കായംകുളം വരെ മാത്രമായിരിക്കും. കൊല്ലം- കോട്ടയം പാസഞ്ചര്‍ കായംകുളം മുതല്‍ കൊല്ലം വരെയും കൊല്ലം- എറണാകുളം മെമു കായംകുളം മുതല്‍ എറണാകുളം വരെയുംമായിരിക്കും സര്‍വീസ് നടത്തുക. 

കൂടാതെ മംഗളൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് 20 മിനിറ്റും മധുര- തിരുവനന്തപുരം അമൃത എക്‌സ്പ്രസ്  10 മിനിറ്റും നിലമ്പൂര്‍ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് 10 മിനിറ്റും പെരിനാട് സ്റ്റേഷനില്‍ പിടിച്ചിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍