കേരളം

പെണ്ണുകിട്ടാതെ നില്‍ക്കുന്നത് ലക്ഷത്തിലേറെ ക്രൈസ്തവ യുവാക്കള്‍, സമുദായത്തിന്റെ നിലനില്‍പ്പു തന്നെ ഭീഷണിയിലെന്ന് ഇടയലേഖനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ സീറോ മലബാര്‍ സഭ വിശ്വാസികളുടെ എണ്ണത്തിലുണ്ടാവുന്ന കുറവില്‍ ആശങ്ക ആശങ്ക പ്രകടിപ്പിച്ച് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുംതോട്ടത്തിന്റെ ഇടയലേഖനം. കേരളത്തിലെ സിറോ മലബാര്‍ സഭ വിശ്വാസികളിലെ ഒരു ലക്ഷത്തോളം ചെറുപ്പക്കാര്‍ക്ക് ജീവിത പങ്കാളിയെ ലഭിക്കുന്നില്ലെന്ന് ഇടയലേഖനത്തില്‍ പറയുന്നു. 

30 വസയ് പിന്നിട്ട സഭാ വിശ്വാസികളായ യുവാക്കള്‍ക്ക് വധുവിനെ കണ്ടെത്താനാവാത്ത അവസ്ഥയാണ്. ഇത് ക്രിസ്ത്യന്‍ സമുദായത്തിന്റെ അവസ്ഥ ആപത്കരണാണെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് ഒക്ടോബര്‍ ആറിന് സഭയ്ക്ക് കീഴിലെ പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തില്‍ പറയുന്നു. 

ജനന നിരക്കിലെ തിരിച്ചടി, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയില്‍ നേരിടുന്ന പ്രതിസന്ധി, അടുത്തിടെ ഉണ്ടായ പ്രളയം എന്നിവയെല്ലാം ക്രിസ്ത്യന്‍ സമുദായത്തെ പ്രതികൂലമായി ബാധിക്കുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ തൊഴിലും, മെച്ചപ്പെട്ട ജീവിത സാഹചര്യവും തേടി വിദേശ രാജ്യങ്ങളിലേക്ക് പോവുകയാണ്. കേരളത്തിലെ തൊഴിലില്ലായ്മ രൂക്ഷമാവുന്നതിന്റെ ഫലമാണ് ഇത്. ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും ഇടയ ലേഖനത്തില്‍ പറയുന്നു. 

കേരളത്തിലെ ക്രിസ്ത്യന്‍ ഭവനങ്ങളില്‍ മാതാപിതാക്കള്‍ മാത്രം തങ്ങുന്ന പ്രവണതയാണ് കൂടി വരുന്നത്. കാരണം, കേരളത്തിലേക്ക് തിരികെ വരാന്‍ വിദേശത്ത് ചേക്കേറിയ പുതു തലമുറ തയ്യാറല്ല. ഈ വര്‍ഷം ജൂണില്‍ ലോക്‌സഭയില്‍ കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി വെളിപ്പെടുത്തിയ റിപ്പോര്‍ട്ട് ചൂണ്ടിയാണ് ഇടയലേഖനത്തിലെ പരാമര്‍ശങ്ങള്‍. 

കേരളം എന്ന സംസ്ഥാനം രൂപീകരിക്കുന്ന സമയത്ത് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മതവിഭാഗം ക്രിസ്ത്യാനികളായിരുന്നു. എന്നാലിന്ന്, സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ 18.38 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. ക്രിസ്ത്യനികള്‍ക്കിടയിലെ ജനന നിരക്കില്‍ 14 ശതമാനത്തിന്റെ കുറവുണ്ടായെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഈ പ്രതിസന്ധിയില്‍ നിന്നും പുറത്തു കടക്കുന്നതിനായി വിശ്വാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്താനാണ് സഭയുടെ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത