കേരളം

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കമ്പനികള്‍ക്ക് കൈമാറി; പരിശോധന നടത്തി സര്‍വത്തെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനായി രണ്ട് കമ്പനികള്‍ക്ക് കൈമാറി. എഡിഫൈസ് എന്‍ജിനീയറിങ്ങും വിജയ് സ്റ്റീല്‍സും ചേര്‍ന്നാണ് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത്. തീരുമാനം നാളെ നഗരസഭാ കൗണ്‍സിലിനെ അറിയിക്കും. 

പൊളിക്കാന്‍ എത്തിയ വിദഗ്ധ എന്‍ജിനീയര്‍ എസ്ബി സര്‍വത്തെ ഫ്‌ലാറ്റുകള്‍ പരിശോധിച്ചു. സബ് കലക്ടര്‍ക്കും സാങ്കേതിക സമിതി അംഗങ്ങള്‍ക്കും ഒപ്പം ആയിരുന്നു സന്ദര്‍ശനം. ഫ്‌ലാറ്റും പരിസരവും, അടുത്തുള്ള കായലും അദ്ദേഹം നടന്നു കണ്ടു. ഫ്‌ലാറ്റ് പൊളിക്കാന്‍ തിരഞ്ഞെടുത്ത കമ്പനിയുടെ പ്രതിനിധികളും ഫ്‌ലാറ്റുകള്‍ പരിശോധിച്ചു.

പൊളിക്കുന്ന കെട്ടിടത്തിന്റെ പ്രായം പ്രധാനമാണെന്നും ചരിച്ചു പൊളിക്കുന്നതാണ് ഉചിതം എന്നും സര്‍വത്തെ വ്യക്തമാക്കി. ഇന്‍ഡോറില്‍ നിന്ന് കൊച്ചിയിലെത്തിയ സര്‍വത്തെ രാവിലെയാണ് സബ് കലക്ടര്‍ക്കൊപ്പം മരട് നഗരസഭയില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''

മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണമെന്ന് നടി റോഷ്ന

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി

കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസ വായ്പ വേണോ?, ഇതാ നിരക്ക്