കേരളം

വോട്ട് കച്ചവടം നടത്തി തോറ്റിട്ട് ബിഡിജെഎസിന്റെ മണ്ടയില്‍ കെട്ടിവയ്ക്കരുത്; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് തുഷാര്‍ വെള്ളാപ്പള്ളി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. വോട്ടു കച്ചവടം നടത്തി തോറ്റപ്പോള്‍ ഉത്തരവാദിത്വം ബിജെപി ബിഡിജെഎസിന്റെ തലയില്‍ കെട്ടിവെക്കുകയാണെന്ന് തുഷാര്‍ വിമര്‍ശിച്ചു. 

പാലായിലെ ബിജെപി സ്ഥാനാര്‍ത്ഥിയെയും തുഷാര്‍ വിമര്‍ശിച്ചു. പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി യോഗത്തില്‍ പോലും സ്ഥാനാര്‍ത്ഥി പങ്കെടുത്തില്ല. സ്ഥാനാര്‍ത്ഥി തന്നെ ഫോണില്‍ പോലും വിളിച്ചില്ലെന്നും തുഷാര്‍ കുറ്റപ്പെടുത്തി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയായെന്ന് ചില ബിജെപി നേതാക്കള്‍ ആരോപിക്കുന്നത് ശരിയല്ല. എസ്എന്‍ഡിപിയുടെ ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബിജെപിയുടെ ജില്ലാ നേതൃത്വം തന്നെ വോട്ടു കച്ചവടം നടന്നെന്ന് വിളിച്ചു പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്വം എസ്എന്‍ഡിപിക്കോ ബിഡിജെഎസിനോ അല്ലെന്നും തുഷാര്‍ വ്യക്തമാക്കി. 

നേരത്തെ ബിഡിജെഎസ് എന്‍ഡിഎ വിട്ട് എല്‍ഡിഎഫിലേക്കെത്തുമെന്ന അഭ്യൂഹങ്ങളില്‍ തുഷാര്‍ പ്രതികരിച്ചിരുന്നു. നിലവില്‍ ഇടതു മുന്നണിയിലേക്ക് ഇല്ലെന്ന് തുഷാര്‍ പറഞ്ഞു. ഇടത് നേതാക്കള്‍ ആരും എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍