കേരളം

'മോദിയോട് ആശംസകള്‍ അറിയിക്കണം'; വി മുരളീധരന്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി

സമകാലിക മലയാളം ഡെസ്ക്

വത്തിക്കാന്‍: മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ സംബന്ധിക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ചടങ്ങുകള്‍ക്ക് മുന്‍പ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരുന്നു ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകള്‍ അറിയിക്കാന്‍ മാര്‍പ്പാപ്പ മുരളീധരനോട് അഭ്യര്‍ത്ഥിച്ചു. കൂടിക്കാഴ്ചക്കൊടുവില്‍ മഹാത്മാ ഗാന്ധിയുടെ വ്യാഖ്യാനത്തോടു കൂടിയ ഭഗവദ് ഗീതയും നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരന്‍ മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു.

വത്തിക്കാന്‍ വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന കര്‍ദ്ദിനാള്‍ പോള്‍ ഗല്ലാഗറുമായും വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)