കേരളം

ക്ഷേത്രനഗരിയില്‍ സിപിഎം നേതാവിനൊപ്പം നാല്‍പ്പതുകാരി; പരാതി; ജില്ലാ കമ്മറ്റി അംഗത്തിനെതിരെ പാര്‍ട്ടി നടപടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സിപിഎം ജില്ലാ കമ്മറ്റി അംഗത്തിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിക്ക് ശുപാര്‍ശ. കുന്ദമംഗലം മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ ടി വേലായുധനെതിരെ നടപടിയെടുക്കാനാണ് ജില്ലാ കമ്മറ്റിയുടെ ശുപാര്‍ശ. പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തിയെന്നതാണ് കാരണം. 

സംസ്ഥാന കമ്മറ്റിയുടെ അനുമതിക്ക് ശേഷം അച്ചടക്ക നടപടി കീഴ്കമ്മറ്റികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. തെരഞ്ഞടുക്കപ്പെട്ട കമ്മറ്റികളില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റി നിര്‍ത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റിയുടെ തീരുമാനം. 

കടാമ്പുഴ ക്ഷേത്ര നഗരിയില്‍ വെച്ച് വനിതാ പ്രതിനിധിക്കൊപ്പം കണ്ടുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ നേതാവ് പരാതിയുമായി പാര്‍ട്ടി ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''