കേരളം

പഠിച്ച് പഠിച്ച് ഒരു അമ്മയും മകളും...; മകള്‍ക്ക് പിന്നാലെ പിഎച്ച്ഡി നേടി നടി സുജ കാര്‍ത്തികയുടെ അമ്മയും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മകള്‍ക്ക് പിന്നാലെ അമ്മയ്ക്കും പിഎച്ച്ഡി. നടി സുജ കാര്‍ത്തികയും അമ്മ ചന്ദ്രിക സുന്ദരേശനുമാണ് ഈ നേട്ടത്തിന് അര്‍ഹരായത്. നൃത്തമാണ് പ്രധാന മേഖലയെങ്കിലും സാമൂഹ്യ ശാസ്ത്രത്തിലാണ് അമ്മക്കും മകള്‍ക്കും പിഎച്ച്ഡി ലഭിച്ചിരിക്കുന്നത്. 

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് സുജയാണ് ആദ്യം പിഎച്ച്ഡി നേടിയത്. തൊട്ടുപിന്നാലെ കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് ചന്ദ്രികയും പിഎച്ച്ഡി നേടി. 

സുജ കൊമേഴ്‌സും ചന്ദ്രിക മാനേജ്‌മെന്റുമാണ് വിഷയങ്ങളായി തെരഞ്ഞെടുത്തത്. മകള്‍ ഉപരിപഠനത്തിന് പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന് തയ്യാറെടുക്കുമ്പോള്‍ അമ്മ എംഎ ഭരതനാട്യത്തിന് പഠിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി