കേരളം

പമ്പുടമയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മൂന്ന് പേര്‍ കസ്റ്റഡിയില്‍; കാര്‍ മലപ്പുറത്ത് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്തെ പമ്പുടമ മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പമ്പിലെ കളക്ഷന്‍ തുക  കിട്ടാത്തതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ശ്വാസം മുട്ടിയാണ് മനോഹരന്‍ മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍്ട്ടിലുള്ളത്. മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തയത്. മനോഹരന്‍ ഉപയോഗിച്ച കാറ് അങ്ങാടിപ്പുറത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.

ഗുരുവായൂര്‍ മമ്മിയൂരില്‍ നിന്നാണ് മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വാച്ചും സ്വര്‍ണാഭരണങ്ങളും ശരീരത്തില്‍ കാണാനില്ല.

ഇന്നലെ രാത്രി 12.50 നാണ് പെട്രോള്‍ പമ്പില്‍ നിന്ന് ജോലികഴിഞ്ഞ് മനോഹരന്‍  കാറില്‍ വീട്ടിലേക്ക് യാത്രതിരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രാത്രി ഏറെ സമയം കഴിഞ്ഞിട്ടും മനോഹരന്‍  വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ഇയാളുടെ ഫോണിലേക്ക് മകള്‍ വിളിച്ചു. ഒരാള്‍ ഫോണെടുത്ത് അച്ഛന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞ് കട്ട് ചെയ്തുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. പിന്നീട് ഈ ഫോണ്‍ സ്വിച്ച് ഓഫാകുകയും ചെയ്തു.

ഉടന്‍ തന്നെ മകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മനോഹറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ഇയാളുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. മനോഹറിന്റെ കാറില്‍ പണം ഉണ്ടായിരുന്നതായാണ് പൊലീസിന്റെ നിഗമനം. ഇന്നലെ തൃശൂര്‍ ദിവാന്‍ജി മൂലയില്‍ വെച്ച് ഊബര്‍ ടാക്‌സി െ്രെഡവറുടെ തലയ്ക്കടിച്ച് കാര്‍ തട്ടിയെടുത്ത വാര്‍ത്തയും പുറത്തുവന്നു. ഈ രണ്ട് സംഭവവും തമ്മില്‍ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു