കേരളം

തുലാവര്‍ഷം ഇന്നോ നാളെയോ എത്തും ; ശനിയാഴ്ച വരെ കനത്ത മഴയും ഇടിമിന്നലും ; ശക്തമായ കാറ്റിന് സാധ്യതയെന്നും മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം ഇന്നോ നാളെയോ ആരംഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. നാല്‍പ്പത്തിയെട്ട് മണിക്കൂറിനകം തുലാമഴ കേരളത്തിലെത്തും. ശനിയാഴ്ച വരെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകും. ശക്തമായ കാറ്റും കോളും ഉള്ളതിനാല്‍ ഇന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും കാലാവസ്ഥ വകുപ്പ്  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

തീരപ്രദേശത്ത് 65 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നു വ്യാപക മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും വയനാട്ടിലും യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രളയം സൃഷ്ടിച്ച് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങി തുടങ്ങി. മണ്‍സൂണ്‍ പിന്‍വാങ്ങി തുടങ്ങിയെങ്കിലും ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന മഴ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയാണ്. സംസ്ഥാനത്ത് ഇത്തവണ മണ്‍സൂണ്‍ ഒരാഴ്ചയോളം താമസിച്ചായിരുന്നു എത്തിയത്. ജൂണ്‍ ഒന്നിന് എത്തേണ്ട മണ്‍സൂണ്‍ ജൂണ്‍ 8നാണ് എത്തിയത്. പിന്‍വാങ്ങല്‍ ആരംഭിച്ചത് ഈ മാസം ഒമ്പതിനാണ്. കാലവര്‍ഷം ചരിത്രത്തില്‍ ഏറ്റവും വൈകിയാണ് ഇത്തവണ പിന്‍മാറുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സെപ്തംബര്‍ 30 വരെ, ലഭിക്കുമെന്ന് പ്രവചിച്ചതിനെക്കാള്‍ 13 ശതമാനം അധികമഴയാണ് കേരളത്തിന് ലഭിച്ചത്. കാലവര്‍ഷം പൂര്‍ണായി പിന്‍വാങ്ങിയാല്‍ തുലാവര്‍ഷം അഥവാ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ പ്രഖ്യാപനമുണ്ടാകും. 

തുലാവര്‍ഷത്തിനൊപ്പമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുകളും സജീവമാകും. 2017 ല്‍ അറേബ്യന്‍ സമുദ്രത്തില്‍ ഓഖിയെത്തിയതും നവംബര്‍ മാസത്തിലാണ്. സമുദ്രത്തിന് ചൂട് കൂടുന്നതിനാല്‍, അറേബ്യന്‍ സമുദ്രത്തിലും ചുഴലിക്കാറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇടിമിന്നലിനെതിരെയും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്