കേരളം

യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളം സൗത്ത് ജംഗ്ഷനില്‍ യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണും, പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്നുപേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പനയപ്പിള്ളി പണ്ടാര പറമ്പ് കോളനിയില്‍ യഹിയ(43), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് കല്ലറക്കപറമ്പില്‍ ഷഹീര്‍ മുഹമ്മദ്(42),  മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ഹൗസ് നമ്പര്‍ VII/78 ല്‍ ഷമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

എറണാകുളം സൗത്ത് ജംഗ്ഷനില്‍ ചിറ്റൂര്‍ റോഡില്‍ ജോലിസംബന്ധമായി നോട്ടീസ് പതിക്കുകയായിരുന്ന കടവന്ത്ര സ്വദേശിയായ യുവാവാണ് പ്രതികളുടെ  ആക്രമണത്തിനിരയായത്. ബഹളം കേട്ട്  ഓട്ടോറിക്ഷ തൊഴിലാളികളും മറ്റും വരുന്നത് കണ്ട് പ്രതികള്‍ സ്ഥലത്തുനിന്നും കടന്നു. തുടര്‍ന്ന് യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതികള്‍ അറസ്റ്റില്‍ ആയത്. 
 പ്രതികളെ കോടതിയില്‍ ഹാജരാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി