കേരളം

ഒരു പൈസ പോലും മുടക്കാതെ ഭാഗ്യദേവത കടാക്ഷിച്ചു, മലയാളിക്ക് 1.94 കോടി രൂപ, 'അപ്രതീക്ഷിത കോടീശ്വരന്‍'

സമകാലിക മലയാളം ഡെസ്ക്

അബുദാബി:  മലപ്പുറം വെങ്ങര സ്വദേശി അഫ്‌സല്‍ ചെമ്പന്‍ കോടിപതി. യുഎഎയില്‍ നടന്ന നറുക്കെടുപ്പില്‍ വിജയിയായതോടെയാണ് ഒരു പൈസ പോലും മുടക്കാതെ തന്നെ 1.94 കോടി രൂപ അഫ്‌സലിനെ തേടിയെത്തിയത്.ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ അബുദാബി രാജ്യാന്തര വിമാനത്താവളം നടത്തിയ ഫീല്‍ ഗുഡ് ഫ്‌ളൈ എയുഎച്ച് ക്യാംപെയിന്റെ ഭാഗമായാണ് നറുക്കെടുപ്പ് നടന്നത്.

യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോകിലെ ഡിസ്ട്രിബ്യൂഷന്‍ വിഭാഗത്തിലെ ജീവനക്കാരനാണ് അഫ്‌സല്‍. കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി എയര്‍പോര്‍ട്‌സ് സിഇഒ ബ്രയാന്‍ തോംസണില്‍നിന്ന് പത്തു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് അഫ്‌സല്‍ ഏറ്റുവാങ്ങി. സമ്മാനങ്ങള്‍ നല്‍കി വിസ്മയിപ്പിക്കുന്ന അബുദാബി എയര്‍പോര്‍ട്ടിന്റെ ഇത്തവണത്തെ ഭാഗ്യം ലഭിച്ചത് അഫ്‌സലിനാണെന്നും ഒരാളുടെ ജീവിതം മാറ്റിമറിക്കാനായതില്‍ സന്തോഷമുണ്ടെന്നും ബ്രയാന്‍ തോംസണ്‍ പറഞ്ഞു.

അപ്രതീക്ഷിതം... ആഹ്ലാദകരം എന്നാണ് ഇതേക്കുറിച്ച് അഫ്‌സല്‍ പ്രതികരിച്ചത്. ഒരു യാത്രയിലൂടെ ഇത്ര വലിയ സമ്മാനം ലഭിക്കുമെന്ന് കരുതിയില്ല. സമ്മാനത്തുക എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും