കേരളം

ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു ; ശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മല്‍സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണായി പിന്‍വാങ്ങിയതായും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ( തുലാവര്‍ഷം) ന് തുടക്കമായതായും കാലാവസ്ഥ വകുപ്പ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നാലുദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.തുലാവര്‍ഷത്തിന്റെ പതിവനുസരിച്ച് ഉച്ചയോടെ ഇടിമിന്നലും മഴയുമുണ്ടാവും. ഇടിമിന്നല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയാണ് കേരളത്തില്‍ തുലാമഴക്കാലം. ഒക്ടോബര്‍ 15നാണ് സാധാരണയായി തുലാവര്‍ഷമെത്തുന്നത്. ശ്രീലങ്കയുടെ വടക്കന്‍തീരം മുതല്‍ കേരളത്തിന്റെ വടക്കന്‍തീരംവരെ നീളുന്ന ന്യൂനമര്‍ദപാത്തി നിലവിലുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ലങ്കന്‍ തീരംമുതല്‍ ആന്ധ്രാതീരംവരെ കിഴക്കന്‍ കാറ്റിന്റെ തരംഗപ്രവാഹവുമുണ്ട്. ഈ സാഹചര്യങ്ങള്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് അനുകൂലമാണെന്ന് കാലാവസ്ഥ വകുപ്പ് ശാസ്ത്രജ്ഞര്‍ സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍