കേരളം

മലപ്പുറത്ത് ട്രെയിനിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി: മുള്‍മുനയില്‍ യാത്രക്കാര്‍

സമകാലിക മലയാളം ഡെസ്ക്

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിനിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത് യാത്രക്കാരെയും ജീവനക്കാരെയും ആശങ്കയിലാക്കി. കണ്ണൂര്‍  എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുകളില്‍ വലിഞ്ഞുകയറിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. തുടര്‍ന്ന് കാല്‍മണിക്കൂറോളം കഴിഞ്ഞാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനായത്. 

മംഗലാപുരം സ്വദേശി റഹ്മാന്‍(25) ആണെന്നാണ് യുവാവ് പറയുന്നത്. ചെറുതായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവ് അവ്യക്തമായാണ് കാര്യങ്ങള്‍ പറയുന്നത്. പരപ്പനങ്ങാടിയില്‍ നിന്ന് എന്‍ജിനില്‍ ഓടിക്കയറിയ യുവാവിനെ ലോക്കോ പൈലറ്റുമാര്‍ തടഞ്ഞുെവക്കാന്‍ ശ്രമിച്ചപ്പോള്‍ എന്‍ജിനു മുകളിലേക്ക് വലിഞ്ഞുകയറുകയായിരുന്നു. 

പിന്നീട് ട്രെയിനിന് മുകളിലൂടെ വൈദ്യുതിക്കമ്പി മേലുതട്ടാതെ ഓട്ടമായി. ഒടുവില്‍ യാത്രക്കാരും നാട്ടുകാരും അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. ഇയാളെ പരപ്പനങ്ങാടി റെയില്‍വേസ്‌റ്റേഷനില്‍ തടഞ്ഞുെവച്ച് ഏഴുമണിയോടെ കോഴിക്കോട് ആര്‍പിഎഫിനു കൈമാറി. 4.57ന് പരപ്പനങ്ങാടിയിലെത്തിയ തീവണ്ടി 5.10നാണ് യാത്രയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'