കേരളം

മലയാളി ദമ്പതികളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു; മാതാപിതാക്കള്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ദോഹ: മലയാളി ദമ്പിതകളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു. കോഴിക്കോട് സ്വദേശികളായ നഴ്‌സ് ദമ്പതികളുടെ 2 മക്കളാണ് മരിച്ചത്. അവശനിലയിലായ മാതാപിതാക്കള്‍ ആശുപത്രിയിലാണ്. കോഴിക്കോട് ഫാറൂഖ് കോളജ് കൊക്കി വളവില്‍ ചിറയക്കാട്ട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് വാണിയൂര്‍ ഷമീമ മമ്മൂട്ടിയുടെയും മക്കളായ റിഹാന്‍ ഹാരിസ് (മൂന്നര), റിദാ ഹാരിസ് (8 മാസം) എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധ സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന സ്‌പ്രേ സമീപത്തെ ഫ്‌ലാറ്റില്‍ അടിച്ചതാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്.

രാവിലെ കുട്ടികള്‍ ഛര്‍ദിച്ചതിനെത്തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദമ്പതികളും ഇതിനിടയില്‍ അവശരായി. കുട്ടികളുടെ മൃതദേഹം ഖത്തര്‍ ഹമദ് ആശുപത്രിയില്‍. അബു നഖ്‌ല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ് ഹാരിസ്. ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ നഴ്‌സും. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ ഖത്തറിലേക്ക് തിരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി