കേരളം

കാഴ്ചയില്ലാത്ത വില്‍പ്പനക്കാരനെ സഹായിക്കാന്‍ ലോട്ടറി എടുത്തു; യുവാവിന് 80 ലക്ഷത്തിന്റെ കാരുണ്യ ഭാഗ്യം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; കാഴ്ചയില്ലാത്ത വില്‍പ്പനക്കാരനെ സഹായിക്കാനായി ലോട്ടറി ടിക്കറ്റ് എടുത്ത യുവാവിന് 80 ലക്ഷം രൂപ സമ്മാനം. മലപ്പുറം തുവ്വൂര്‍ കിളിക്കുന്ന് അറനിക്കല്‍ ജിഷ്ണുവിനാണ് (28) ഭാഗ്യം കനിഞ്ഞത്. ലോട്ടറി ഏജന്റ് ചെമ്പ്രശേരി സ്വദേശി സുരേഷ് ബാബുവിന് സഹായകമാകട്ടെയെന്നു കരുതിയാണ്  ജിഷ്ണു ലോട്ടറി എടുത്തത്.

സുരേഷ് ബാബുവിനോട് തോന്നിയ കാരുണ്യത്തിന് പ്രതിഫലമായാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. താളിയംകുണ്ടിലെ റബര്‍ കടയില്‍ ജീവനക്കാരനായ ജിഷ്ണു വല്ലപ്പോഴുമാണ് ടിക്കറ്റ് എടുക്കുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് തുവ്വൂര്‍ റൂറല്‍ സഹകരണ സംഘത്തില്‍ എല്‍പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും