കേരളം

വട്ടിയൂര്‍ക്കാവില്‍ കൊട്ടിക്കലാശം, ഒപ്പത്തിനൊപ്പം; ആവേശത്തിരയില്‍ പ്രവര്‍ത്തകര്‍  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ പരസ്യ പ്രചാരണം ആവേശകരമായ കൊട്ടിക്കലാശത്തോടെ അവസാനിച്ചു. ശക്തമായ തുലാമഴയിലും ആവേശം ഒട്ടും ചോരാതെ പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. പ്രമുഖ നേതാക്കളുടെ സാന്നിധ്യം പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹനകുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ് എന്നിവരാണ് മത്സരരംഗത്തുള്ളത്.

കൊട്ടിക്കലാശം നടന്ന പേരൂര്‍ക്കടയില്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള അണികള്‍ പങ്കെടുത്തു. വിവിധ സംസ്‌കാരിക കലാരൂപങ്ങളെ അണിനിരത്തുകയും സ്ഥാനാര്‍ത്ഥികളെ ഇറക്കുകയും ചെയ്താണ് ഇത്തവണത്തെ പരസ്യപ്രചാരണം ആഘോഷമാക്കിയത്. ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം എല്‍ഡിഎഫാണ് വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തില്‍ പ്രചാരണത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ പ്രചാരണം കൊഴുപ്പിക്കാനായി ബിജെപിയും യുഡിഎഫും രംഗത്തിറങ്ങി

പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍ പേരൂര്‍ക്കട, കേശവദാസപുരം, കവടിയാര്‍, വട്ടിയൂര്‍ക്കാവിലുമായിരുന്നു അവസാന മണിക്കൂറിലെ പ്രചാരണം. ബാന്‍ഡ് മേളം, ശിങ്കാരിമേളം, ബൈക്ക് റാലി, ഘോഷയാത്ര തുടങ്ങിയവയാണ് മുന്നണി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിനായി ഒരുക്കിയിരുന്നത്. അതേസമയം, പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയതോതില്‍ വാക്കേറ്റമുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍