കേരളം

തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍; വിവരങ്ങള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് മാലിദ്വീപ്, ചെന്നൈ, മുംബയ് എന്നിവിടങ്ങിളിലേക്ക് പുതിയ വിമാന സര്‍വീസ് തുടങ്ങാന്‍ വിമാനക്കമ്പനികളുടെ തീരുമാനം. സ്‌പൈസ് ജെറ്റ്, വിസ്താര എയര്‍ലൈന്‍സ്, ഗോ എയര്‍, എയര്‍ ഏഷ്യ എന്നിവയാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

സ്‌പൈസ് ജെറ്റ്, 27 മുതല്‍ ദിവസവും രാവിലെ 10.40ന് മുംബയിലേക്ക് 168 സീറ്റുകളുള്ള ബോയിംഗ് 737 വിമാന സര്‍വീസും, നവംബര്‍ 20 മുതല്‍ ദിവസവും ഉച്ചയ്ക്ക് 12.45ന് മാലദ്വീപിലേക്കും വൈകീട്ട് 5.45ന് ചെന്നൈയിലേക്കും 90 സീറ്റുകളുള്ള ബോംബാര്‍ഡിയര്‍ ക്യൂ400 എന്ന ചെറുവിമാന സര്‍വീസുമാണ് തുടങ്ങുക. കൂടാതെ

വിസ്താര എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം ഡല്‍ഹി സര്‍വീസും 27ന് തുടങ്ങും. തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ഗോ എയര്‍ വിമാനക്കമ്പനിയുടെ സര്‍വീസുകള്‍ ഉടന്‍ തുടങ്ങുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കും അവിടെനിന്ന് തിരുവനന്തപുരത്തേക്കുമുള്ള എയര്‍ ഏഷ്യാ വിമാനക്കമ്പനിയുടെ പ്രതിദിന സര്‍വീസുകളും ഉടന്‍ തുടങ്ങും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത