കേരളം

പ്രണയാഭ്യര്‍ഥന നിരസിച്ചു, 16 വയസ്സുകാരിയെ സിറിഞ്ച് കൊണ്ട് കുത്തി, യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട :  പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 16 വയസ്സുകാരിയെ സിറിഞ്ച് ഉപയോഗിച്ചു കുത്തിയ യുവാവ് അറസ്റ്റില്‍. കുമ്പനാട് കടപ്ര തട്ടേക്കാട് കുഴിയുഴത്തില്‍ അശ്വിന്‍ (18) ആണ് അറസ്റ്റിലായത്. മാന്നാറിലെ സ്‌കൂളില്‍ വിദ്യാര്‍ഥികളായിരുന്ന ഇരുവരും തമ്മില്‍ മൂന്നു വര്‍ഷത്തെ പരിചയം ഉണ്ട്. മുന്‍പ് പലവട്ടം യുവാവ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടി നിരസിച്ചിരുന്നു.

ശനിയാഴ്ച രാവിലെ പരുമലക്കടവ് പാലത്തില്‍ വച്ച് ഇയാള്‍ പെണ്‍കുട്ടിയെ പിടിച്ചുനിര്‍ത്തി വീണ്ടും പ്രണയാഭ്യര്‍ഥന നടത്തിയപ്പോഴും പെണ്‍കുട്ടി ഒഴിഞ്ഞുമാറി. ഇതില്‍ പ്രകോപിതനായ യുവാവ് സിറിഞ്ച് ഉപയോഗിച്ചു പെണ്‍കുട്ടിയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് സിറിഞ്ച് ആറ്റില്‍ കളഞ്ഞു.

പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഓഫിസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് അറസ്റ്റിലായ അശ്വിന്‍. സിറിഞ്ചില്‍ എന്തോ ദ്രാവകം ഉണ്ടായിരുന്നെന്ന പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും കുഴപ്പമില്ലെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു