കേരളം

വോട്ടെടുപ്പ് സമയം നീട്ടില്ല; വൈകിട്ട് ആറിന് മുമ്പ് ബൂത്തിലെത്തുന്നവർക്ക് വോട്ട് ചെയ്യാം, വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിലും വോട്ടെടുപ്പ് സമയം ദീർഘി‌പ്പിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കനത്ത മഴയെത്തുടർന്ന് ചില മണ്ഡലങ്ങളിൽ വോട്ടെടുപ്പ് സമയം നീട്ടിനൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ സമയം നീട്ടി നൽകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്. 

വോട്ടെടുപ്പ് സമയം വിജ്ഞാപനം വഴിയാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനാൽ മറ്റൊരു രീതിയിലും സമയക്രമത്തിൽ മാറ്റം വരുത്താൻ സാധിക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. വൈകുന്നേരം ആറ് മണിക്ക് മുമ്പ് പോളിങ് ബൂത്തുകളിൽ എത്തിയിട്ടുള്ള എല്ലാ വോട്ടർമാരെയും വോട്ട് ചെയ്യാൻ അനുവദിക്കേണ്ടതാണെന്നും നിർദേശിച്ചു. 

എറണാകുള‌ം നിയോജകമണ്ഡലം ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇത് തെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഉച്ചവരെ പല പോൾ ബുത്തുകളിലും വോട്ടിങ് ശതമാനം താരതമ്യേന കുറവായിരുന്നു. ഈ സാഹചര്യത്തിൽ പോളിങ് മാറ്റിവയ്ക്കണമെന്നും സമയം നീട്ടിനൽകണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു