കേരളം

മഴയ്ക്ക് കാരണം ലക്ഷദ്വീപിനും കേരളത്തിനും ഇടയിലെ ചക്രവാതച്ചുഴി; ചുഴലിക്കാറ്റായി മാറിയേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത ശക്തമായ മഴയ്ക്കു കാരണം അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി (സൈക്ലോണിക് സര്‍ക്കുലേഷന്‍) എന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറിയേക്കും. ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. 

അറബിക്കടലില്‍ വടക്കുകിഴക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ഇന്ന് കൂടുതല്‍ ശക്തമായി വടക്കുപടിഞ്ഞാറു ദിശയില്‍ ഒമാന്‍ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചന നല്‍കി. ഇതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ് തീരത്തു മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടുവരികയാണെന്നും മുന്നറിയിപ്പുണ്ട്. ഇവിടെ രൂപപ്പെട്ട ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ കനത്ത മഴ തുടര്‍ന്നേക്കും. അടുത്ത രണ്ട് ദിവസം അതീവജാഗ്രതാ നിര്‍ദേശമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്റെ പ്രവചനം. തിരുവനന്തപുരം,ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു