കേരളം

ജോളിയുടെ കാറിലെ രഹസ്യ അറയില്‍നിന്ന് വിഷവസ്തു കണ്ടെടുത്തു; കാര്‍ കസ്റ്റഡിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ കാറിലെ രഹസ്യ അറയില്‍നിന്ന് സയനൈഡ് എന്നു സംശയിക്കുന്ന വസ്തു പൊലീസ് കണ്ടെടുത്തു. കാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സയൈഡ് കാറില്‍ സൂക്ഷിച്ചതായി നേരത്തെ ജോളി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. ഇത് അനുസരിച്ചാണ് കാറില്‍ സംഘം പരിശോധന നടത്തിയത്. പൊന്നാമറ്റം വീടിനു സമീപത്തെ ഒരു വീട്ടിലായിരുന്നു കാര്‍.

കാറില്‍ ഡ്രൈവര്‍ സീറ്റിന് ഇടതു ഭാഗത്തായി ഉണ്ടാക്കിയ രഹസ്യ അറയില്‍നിന്നാണ് സയൈനഡ് എന്നു സംശയിക്കുന്ന വസ്തു പൊലീസ് കണ്ടെടുത്തത്. ഇത് വിഷവസ്തുവാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ സയനൈഡ് ആണോയെന്നു രാസ പരിശോധനകള്‍ക്കു ശേഷമേ സ്ഥിരീകരിക്കാനൂ. രണ്ടു പൊതികളിലായാണ് ഇതു സൂക്ഷിച്ചിരുന്നത്. 

കുറെ നാളായി ജോളി ഉപയോഗിച്ചിരുന്നത് ഈ കാറാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'