കേരളം

പൊലീസ് കൈ കാണിച്ചു, കള്ള് വണ്ടി സഡന്‍ ബ്രേക്കിട്ടു; കാറുകളുടെ കൂട്ടയിടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചതിനെ തുടര്‍ന്ന് ആറ് വാഹനങ്ങള്‍ ഒന്നിനു പിറകേ ഒന്നായി കൂട്ടിയിടിച്ചു. പെരുമ്പാവൂര്‍- മൂവാറ്റുപുഴ എംസി റോഡില്‍ കീഴില്ലത്തിനു സമീപം തായിക്കാട്ടുചിറയിലാണ് സംഭവം. 

പെരുമ്പാവൂര്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ പോകുന്ന വശത്ത് നിന്നിരുന്ന പൊലീസ് എതിര്‍വശത്തു കൂടി പോയ കള്ള് വണ്ടിയ്ക്ക് കൈ കാണിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസുകാര്‍ റോഡിന്റെ നടുവില്‍ കയറി നിന്ന് കള്ള് വണ്ടിയ്ക്ക് കൈ കാണിക്കുകയായിരുന്നെന്നും അതിവേഗത്തില്‍ വന്ന വാഹനം സഡന്‍ ബ്രേക്കിട്ടപ്പോള്‍ പിന്നാലെ വന്നിരുന്ന വാഹനങ്ങളും ബ്രേക്കിട്ടതോടെ ആറ് കാറുകള്‍ ഒന്നിനു പിന്നാലെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നെന്ന് അപകടത്തില്‍പ്പെട്ട വാഹന ഉടമകളും പറയുന്നു.

അതേസമയം, എതിര്‍ദിശയില്‍ വന്ന വാഹനത്തിന് കൈ കാണിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വാഹന പരിശോധന നടക്കുന്നത് കണ്ടപ്പോള്‍ കള്ള് വണ്ടിയുടെ ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറച്ച് മുന്‍പ് പരിശോധന നടത്തിയതിന്റെ രസീത് ഉയര്‍ത്തിക്കാട്ടി കടന്നുപോവുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പിന്നാലെ വന്ന വാഹനങ്ങള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കാത്തത് കാരണമാണ് സഡന്‍ ബ്രേക്കിട്ടപ്പോള്‍ കൂട്ടിയിടിച്ചതെന്നും പൊലീസ് പറയുന്നു.  

സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഏറെ നേരത്തിനു ശേഷമാണ് എംസി റോഡിലെ ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും