കേരളം

'ജാതിയെ തോല്‍പ്പിച്ച പ്രിയപ്പെട്ട തലസ്ഥാന നഗരമേ, നിനക്കു നന്ദി'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ ഉപതെരഞ്ഞടുപ്പുകളില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയും തിരുവനന്തപുരം മേയറുമായ വികെ പ്രശാന്ത് അട്ടിമറി വിജയമാണ് നേടിയത്. മണ്ഡലത്തില്‍ എന്‍എസ്എസ് ഉള്‍പ്പടെയുള്ള സമുദായ സംഘടനളുടെ പരസ്യമായ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ഥിക്കായിരുന്നു. എന്നാല്‍  സമുദായ സംഘനകളുടെ പിന്തുണയും യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനായില്ല. 

'ജാതിയെ തോല്‍പ്പിച്ച പ്രിയപ്പെട്ട തലസ്ഥാന നഗരമേ, നിനക്കു നന്ദി'യെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വട്ടിയൂര്‍ക്കാവിലെ എന്‍എസ്എസിന്റെ പരസ്യപിന്തുണയ്‌ക്കെതിരെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. 

സാമുദായിക സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്ന് കഴിഞ്ഞ ദിവസം ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും അഭിപ്രായപ്പെട്ടിരുന്നു. പുന്നപ്രവയലാര്‍ രക്തസാക്ഷിദിന 73ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി പറവൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസിന്റെ അടവുനയം ഇതോടെ അവസാനിപ്പിക്കണം. അത് ജനാധിപത്യത്തിന് ഭീഷണിയാണ്. എന്‍എസ്എസും എസ്എന്‍ഡിപിയും രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി പരാജയപ്പെട്ടവരാണ്. എല്‍ഡിഎഫ് വഴിത്താരയില്‍ ജാതി സ്വാധീനം ഉണ്ടാകരുതെന്നും വിഎസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ