കേരളം

വട്ടിയൂര്‍ക്കാവിലും കോന്നിയിലും ലീഡ് ഉയര്‍ത്തി എല്‍ഡിഎഫ്; എറണാകുളത്തും മഞ്ചേശ്വരത്തും അരൂരിലും യുഡിഎഫ് കുതിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  അഞ്ചുനിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. രണ്ടും യുഡിഎഫിന്റെ സീറ്റിങ് സീറ്റുകളാണ്. കോന്നിയില്‍ 96ന് ശേഷം എല്‍ഡിഎഫ് ഇതുവരെ വിജയിച്ചിട്ടില്ല.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 2500ലധികം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. തുടക്കം മുതല്‍ വി കെ പ്രശാന്ത് ലീഡ് ഉയര്‍ത്തുകയാണ്. കോന്നിയില്‍ തുടക്കത്തില്‍ യുഡിഎഫിന്റെ പി മോഹന്‍രാജ് മുന്നിട്ടുനില്‍ക്കുകയായിരുന്നുവെങ്കിലും പിന്നീട് എല്‍ഡിഎഫിന്റെ ജനീഷ്‌കുമാര്‍ തിരിച്ചുകയറുന്നതാണ് കണ്ടത്. ഇപ്പോള്‍ ജനീഷ്‌കുമാറിന്റെ ലീഡ് നില രണ്ടായിരം കടന്നിരിക്കുകയാണ്.

എറണാകുളത്തും മഞ്ചേശ്വരത്തും അരൂരിലും യുഡിഎഫ് മുന്നിട്ടുനില്‍ക്കുകയാണ്. അരൂരിന്റെ ലീഡ് നില ആയിരം കടന്നു. മഞ്ചേശ്വരത്താണ് യുഡിഎഫ് മികച്ച മുന്നേറ്റം കാഴ്ച വെയ്ക്കുന്നത്. 3500 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. എറണാകുളത്ത് യുഡിഎഫിന്റെ വിനോദ് മൂവായിരം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു