കേരളം

വോട്ടെണ്ണല്‍ തുടങ്ങി ; ആദ്യഫലസൂചന എട്ടരയോടെ ; പ്രതീക്ഷയോടെ മുന്നണികള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചു മണ്ഡലങ്ങളിലെ രാഷ്ട്രീയ പോരാട്ടത്തിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ അറിയാനാകും. മഞ്ചേശ്വരം , എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഓരോ മണ്ഡലത്തിലും ഓരോ കൗണ്ടിങ് സ്‌റ്റേഷനുകള്‍ വീതമുണ്ട്. ഓരോ റൗണ്ടിലും പത്തിലേറെ ബൂത്തുകള്‍ വീതം എണ്ണുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഓരോ പത്ത് മിനിറ്റിലും ലീഡ് നില മാറിക്കൊണ്ടിരിക്കും.  രാവിലെ 8നു തപാല്‍ വോട്ടുകള്‍ ഒരു മേശയില്‍ എണ്ണിത്തുടങ്ങും. അപ്പോള്‍ തന്നെ വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമില്‍ നിന്നു വോട്ടെണ്ണുന്ന 14 മേശകളിലേക്കു മാറ്റി എണ്ണല്‍ ആരംഭിക്കും.

ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് മുമ്പ്  തന്നെ ഫലപ്രഖ്യാപനം ഉണ്ടായേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വി.വി. പാറ്റുകള്‍ എണ്ണിയശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.  

മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗര്‍, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരില്‍ ചേര്‍ത്തല പള്ളിപ്പുറം എന്‍.എസ്.എസ്. കോളേജ്, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂര്‍ക്കാവില്‍ പട്ടം സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം മണ്ഡലങ്ങളില്‍ ഒരുമിച്ച്  ഉപതെരഞ്ഞെടുപ്പ് നടന്നത്. മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും എല്‍ഡിഫും. അതേസമയം കരുത്ത് കാട്ടാനാകുമെന്ന വിശ്വാസത്തിലാണ് ബിജെപി. അടുത്തവര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ജനവിധി ഇടത്-വലത് മുന്നണികള്‍ക്ക് നിര്‍ണായകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം