കേരളം

നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍പ്പോരാ; ഹൈബിക്ക് സൗമിനിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് ടിജെ വിനോദിന്റെ ഭൂരിപക്ഷം കുറഞ്ഞത് നഗരസഭ പ്രവര്‍ത്തനങങ്ങളുടെ പാളിച്ചയാണെന്ന ഹൈബി ഈഡന്‍ എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍പ്പോരെന്നും കൊച്ചിയുടെ വളര്‍ച്ചയ്ക്ക് ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്തമുണ്ടെന്നും സൗമിനി പറഞ്ഞു.

വികസനമുണ്ടായത് പലതട്ടിലുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനം കൊണ്ടാണ്. ചിലര്‍ കോര്‍പറേഷന് എതിരെ തിരിയുന്നത് തെറ്റിദ്ധാരണമൂലമാണ് എന്നും മേയര്‍ പറഞ്ഞു.

നേരത്തെ, സൗമിനി ജെയിനിന് എതിരെ കോണ്‍ഗ്രസ് നേതാക്കളുടെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. വോട്ടെടുപ്പ് ദിവസം പെയ്ത കനത്ത മഴയിലെ വെള്ളക്കെട്ടില്‍ കൊച്ചി നഗരം മുങ്ങിയതില്‍ ഹൈക്കോടതി ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങളുടെ ചുവടുപിടിച്ചാരുന്നു ഹൈബി ഈഡനും രംഗത്തെത്തിയത്.

മേയറെ മാറ്റണമെന്ന് കോണ്‍ഗ്രസില്‍ ഒരുവിഭാഗം ശക്തമായി വാദിക്കുന്നുണ്ട്. എന്നാല്‍ ഉത്തരവാദിത്തം എല്ലാവര്‍ക്കുമാണെന്നും സൗമിനിയെ മാറ്റില്ലെന്നും വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി