കേരളം

മേയര്‍ ബ്രോയ്ക്ക് പകരക്കാരന്‍?; പ്രതികരണവുമായി ഐപി ബിനു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് പിന്നാലെ 'മേയര്‍ ബ്രോ'യ്ക്ക് പകരക്കാരനാര് എന്ന ചര്‍ച്ച ചൂടുപിടിക്കുകയാണ്. നഗരസഭ കൗണ്‍സിലറും സിപിഎമ്മിന്റ യുവനേതാക്കളില്‍ തിരുവനന്തപുരത്തുകാര്‍ക്ക് ഏറെ പരിചിതനുമായ ഐപി ബിനുവിന്റെ പേരാണ് പ്രധാനമായും സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. പാര്‍ട്ടി ഗ്രൂപ്പുകളിലും മറ്റും ഐപി ബിനുവിനെ മേയറാക്കണം എന്ന ആവശ്യം സജീവമാണ്. ഈ അവസരത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഐപി ബിനു.

'പ്രസ്ഥാനം എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്ന ഒരു പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍, അത് നമ്മള്‍ മറക്കരുത്. അതു കൊണ്ട് തന്നെ ശത്രുക്കള്‍ക്ക്  കൊട്ടുവാനുള്ള വടി നമ്മള്‍ തന്നെ നല്കരുത്.ഒരിക്കല്‍ കൂടി പറയട്ടെ ആ ചെമ്പതാകയുടെ ചുവട്ടില്‍ ആള്‍കൂട്ടത്തില്‍ ഒരുവനായി നില്കുമ്പോള്‍ മാത്രമേ എനിക്കീ ശക്തിയൊക്കെ ഉള്ളു.'- ബിനു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ബിനുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:


പ്രിയമുള്ളവരേ,

തിരഞ്ഞെടുപ്പിന് ശേഷം നവ മാധ്യമങ്ങളില്‍ സഖാവ് പ്രശാന്തിന് ശേഷം മേയര്‍ സ്ഥാനാര്‍ത്ഥിയായി എന്നെ തീരുമാനിക്കണമെന്ന പോസ്റ്റുകള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു. തുടങ്ങിയടുത്ത് തന്നെ അത് അവസാനിക്കും എന്ന് കരുതിയാണ് മിണ്ടാതിരുന്നത് ,എന്നാല്‍ ആ ചര്‍ച്ചകള്‍ നീണ്ടു പോകുന്നത് കൊണ്ടാണ് ഇത്തരം ഒരു മറുപടി എഴുതേണ്ടി വരുന്നത്

സഖാക്കളേ, സുഹൃത്തുക്കളേ,

നിങ്ങള്‍ തരുന്ന സ്‌നേഹവും കരുതലും ഞാന്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കും. പക്ഷേ എന്നെയും നിങ്ങളേയും ഒരുമിപ്പിച്ചത് ഈ പ്രസ്ഥാനമാണെന്ന് നമ്മള്‍ ഓര്‍ക്കണം. വ്യക്തിയെ അല്ലാ പ്രസ്ഥാനത്തെയാണ് സ്‌നേഹിക്കേണ്ടത്. പ്രസ്ഥാനം എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്ന ഒരു പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍, അത് നമ്മള്‍ മറക്കരുത്. അതു കൊണ്ട് തന്നെ ശത്രുക്കള്‍ക്ക്  കൊട്ടുവാനുള്ള വടി നമ്മള്‍ തന്നെ നല്കരുത് .ഒരിക്കല്‍ കൂടി പറയട്ടെ ആ ചെമ്പതാകയുടെ ചുവട്ടില്‍ ആള്‍കൂട്ടത്തില്‍ ഒരുവനായി നില്കുമ്പോള്‍ മാത്രമേ എനിക്കീ ശക്തിയൊക്കെ ഉള്ളു.

സ്‌നേഹാഭിവാദ്യങ്ങള്‍
ബിനു ഐ.പി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍