കേരളം

റോമില്‍ എത്തി നേരിട്ട് വിശദീകരണം നല്‍കാം; പിന്തുണ തേടി മാര്‍പാപ്പയ്ക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ എഫ്‌സിസി സഭയുടെ നടപടിക്കെതിരെ നേരിട്ട് വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത്. ഫ്രാങ്കോക്കെതിരെ പ്രതികരിച്ചതോടെയാണ് താന്‍ തെറ്റുകാരിയായതെന്നും സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കത്തില്‍ പറയുന്നു.

എഫ്.സി.സി സന്യാസ സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി വത്തിക്കാനില്‍ നല്‍കിയ അപ്പീല്‍ തള്ളിയ സാഹചര്യത്തിലാണ് പോപ്പിന് നേരില്‍ വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി റോമിലേക്ക് കത്തയച്ചത്. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഫ്രാങ്കോക്കെതിരെ പ്രതികരിച്ചതോടെയാണ് താന്‍ തെറ്റുകാരിയായതെന്നും കത്തില്‍ പറയുന്നു.

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ നല്‍കാന്‍ സഭ തയ്യാറാകണമെന്നും, അവരോടുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നും സിസ്റ്റര്‍ ലൂസി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 16നാണ് സിസ്റ്റര്‍ ലൂസി നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയതായി സന്ദേശം ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും