കേരളം

വാളയാറില്‍ സംഭവിച്ചത് ഉന്നാവോയിലും കത്തുവയിലും നടന്ന അതേ അട്ടിമറി: രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വളായര്‍ പീഡനക്കേസില്‍ സംഭവിച്ചത് കത്തുവ ഉന്നാവോ എന്നിവടങ്ങളില്‍ നടന്ന അതേ അട്ടിമറിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവുകള്‍ ശേഖരിക്കാതെ,പ്രതികളെ രക്ഷിക്കാന്‍ നടത്തിയ അന്വേഷണ പ്രഹസനമാണ് വാളയാറുണ്ടായത്. രണ്ട് സഹോദരിമാരുടെ കേസന്വേഷണം വഴിതെറ്റിച്ചവര്‍ക്കെതിരെ നടപടി എടുക്കണം.- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

കത്തുവ, ഉന്നാവോ എന്നിവിടങ്ങളില്‍ നടന്ന അതേ അട്ടിമറിയാണ് വാളയാറും സംഭവിച്ചത്. ഈ അനീതിക്കെതിരെ മലയാളികള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല. പുനരന്വേഷണം കൂടിയേ തീരൂ. അതും സ്വതന്ത്ര ഏജന്‍സിയെ കൊണ്ടായിരിക്കണം അന്വേഷിപ്പിക്കേണ്ടത്- അദ്ദേഹം കുറിച്ചു. 

വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് രണ്ടുപെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ നാലുപ്രതികളെയും വെറുതവിട്ടതോടെ അന്വേഷണ സംഘത്തിന് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. തെളിവുകളുടെ അഭാവത്തിലാണ് നാല് പ്രതികളെയും കോടതി വെറുതെ വിട്ടത്.  2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാര്‍ച്ച് 4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

അസ്വാഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കല്‍ പൊലീസിന്റെ നിഗമനം. സംഭവം വിവാദമായതോടെ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയായിരുന്നു. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. അതേസമയം വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും