കേരളം

നിയമസഭാ സമ്മേളനം ആരംഭിക്കുന്നു; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പതിന്നാലം നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് ആരംഭിക്കും. ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാവും ഭരണപക്ഷം സഭയിലെത്തുന്നത്. 

പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. യുഡിഎഫ് കോട്ടകളായിരുന്ന പാലായും കോന്നിയും പിടിച്ചെടുത്തതാവും ഭരണപക്ഷം ആയുധമാക്കുക. അരൂരിലെ ജയമാവും പ്രതിപക്ഷത്തിന്റെ തുറുപ്പുചീട്ട്.

വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതികളായവരെ വെറുതെ വിട്ട സംഭവം പ്രതിപക്ഷം സഭയിലുന്നയിക്കും. മാര്‍ക്ക് ദാന വിവാദവും സഭയെ വരും ദിവസങ്ങളില്‍ പ്രക്ഷുബ്ദമാക്കിയേക്കും. നവംബര്‍ 21ന് സമ്മേളനം അവസാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍, ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ് :പത്മജ വേണുഗോപാല്‍

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി