കേരളം

വാളയാര്‍ കേസ്: ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടും

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: വാളയാര്‍ കേസില്‍ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. സംഭവം കമ്മീഷന്റെ  ലീഗല്‍ സെല്‍ പരിശോധിക്കുമെന്ന് കമ്മീഷന്‍  ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂഖോ അറിയിച്ചു. ട്വിററ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

എംപി രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റിനുള്ള മറുപടിയായാണ് ബാലാവകാശ കമ്മീഷന്റെ പ്രതികരണം. വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ ഉടന്‍ കേന്ദ്രം ഇടപെടണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ടാഗ് ചെയ്താണ്, ഉടന്‍ ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്.

കുറ്റകൃത്യം മൂടിവെയ്ക്കാനായി രാഷ്ട്രീയ ഇടപെടല്‍ വാളയാര്‍ കേസില്‍ ഉണ്ടായിട്ടുണ്ട്. രണ്ട് കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ് ചെയ്തത്. ദേശീയ ബാലാവകാശ കമ്മീഷനും കേന്ദ്ര മന്ത്രാലയവും നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും കേരള ഗവര്‍ണറെയും ടാഗ് ചെയ്തായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ