കേരളം

'പിണറായിയെന്ന മുഖ്യമന്ത്രിയില്‍ തന്നെയാണ് പ്രതീക്ഷ; മഹിജയെന്ന അമ്മയെ വച്ച് നാടകം കളിച്ചവരോടും കെവിന്‍ കേസില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചവരോടും തന്നെയാണ് പറയുന്നത്'

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് എല്ലാം കോണുകളില്‍ നിന്നും ഉയരുന്നത്. മുഖ്യമന്ത്രിക്ക്് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. പ്രോസിക്യൂഷന്റെയും പൊലീസിന്റെയും വീഴ്ചയാണ് പ്രതികള്‍ക്ക് സഹായകമായത്. അതിനിടെ പിണറായി വിജയനെന്ന മുഖ്യമന്ത്രിയില്‍ തന്നെയാണ് പ്രതീക്ഷയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഈ സര്‍ക്കാരില്‍ തന്നെയാണ് വിശ്വസിക്കുന്നത്. മഹിജയെന്ന അമ്മയെ വച്ച് നാടകം കളിച്ചവരോടും കെവിന്‍ കേസില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചവരോടും തന്നെയാണ് പറയുന്നത്. വാളയാറിലെ കുരുന്നുകള്‍ക്ക് നീതി ലഭിച്ചിരിക്കുമെന്ന് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

പ്രതികളെ വെറുതെ വി്ട്ടതിന് പിന്നാലെ സര്‍ക്കാര്‍ ശിശുക്ഷേമസമിതി ചെയര്‍മാനെ മാറ്റി. കേസ് അപ്പീലിന് പോകും. ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും പുനരന്വേഷണവും കൂടി വേണമെന്നും മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി കുറിപ്പില്‍ ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി