കേരളം

എറണാകുളം ജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ (31-10 -2019) അവധി. പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ ബീച്ചുകളിലും നാളെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.

അതിശക്തമായ കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്  ഇടുക്കി ജില്ലയിൽ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് രാത്രി എട്ടുമുതല്‍ നാളെ രാവിലെ ആറുവരെയാണ് യാത്രാ നിയന്ത്രണം. ന്യൂമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ തീര, മലയോര മേഖലകളില്‍ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവാസ്ഥ വകുപ്പ് നിര്‍ദേശം കണക്കിലെടുത്താണ് നടപടി.

അറബിക്കടലില്‍ ലക്ഷദ്വീപ് ഭാഗത്തായി രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കുംസാധ്യതയുണ്ടെന്നാണ് പ്രവചനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം