കേരളം

ഹാമര്‍ തലയിലടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം; അറസ്റ്റിനൊരുങ്ങി അന്വേഷണ സംഘം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഫീലിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റിലേക്ക് നടപടി നീങ്ങുന്നത്. 

ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങളുടെ ചുമതലക്കാര്‍, റഫറിമാര്‍ എന്നിവരുള്‍പ്പെടെ നാല് പേരാണ് പ്രതിപട്ടികയിലുള്ളത്. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ജോസഫ്, നാരായണന്‍കുട്ടി, കാസിം, മാര്‍ട്ടിന്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. 

സംഭവത്തില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്ന ആരോപണങ്ങള്‍ ശക്തമാകവെയാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവരെ പാലായിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷമാവും അറസ്റ്റ് രേഖപ്പെടുത്തുക. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കാതെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഇവരെ ഹാജരാക്കാനാണ് തീരുമാനം. 

മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. ഹാമര്‍, ജാവലിന്‍ ത്രോ മത്സരങ്ങള്‍ ഒരേ സമയത്ത്, വ്യക്തമായ അകലം പാലിക്കാതെ നടത്തിയതാണ് അഫീലിന്റെ മരണത്തിലേക്ക് നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ