കേരളം

രാഹുലിനെതിരെ സരിത നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സരിതയുടെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നു കണ്ടെത്തിയാണ് ഹര്‍ജി തള്ളിയത്. 

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെയും എറണാകുളത്ത് ഹൈബി ഈഡന്റെയും തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സരിത കോടതിയെ സമീപിച്ചത്.ഇരു മ്ണ്ഡലങ്ങളിലും സരിത നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു.

വയനാട്ടിലും എറണാകുളത്തും തന്റെ പത്രിക തള്ളിയത് ശരിയായ നടപടിയല്ലെന്നാണ് സരിത ഹര്‍ജിയില്‍ വാദിച്ചത്. തന്റെ പേരിലുള്ള ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിട്ടുണ്ടെന്നത് പരിഗണിക്കാതെയാണ് പത്രിക തള്ളിയത്. യുപിയിലെ അമേഠിയില്‍ തന്റെ പത്രിക സ്വീകരിച്ചെന്നും ഹര്‍ജിയില്‍ സരിത ചൂണ്ടിക്കാട്ടിയിരുന്നു. 

ജയിച്ച സ്ഥാനാര്‍ഥികള്‍ക്കുപുറമേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍, സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, വയനാട്ടിലെയും എറണാകുളത്തെയും അമേഠിയിലെയും വരണാധികാരികള്‍ എന്നിവരെയും എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് തല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും