കേരളം

കട്ടപ്പനയെ  സംസ്ഥാനത്തെ ആദ്യ വിധവ സൗഹൃദ നഗരസഭയായി പ്രഖ്യാപിച്ചു 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി:  കട്ടപ്പന മുൻസിപ്പാലിറ്റിയെ കേരളത്തിലെ ആദ്യത്തെ വിധവ സൗഹൃദ നഗരസഭയായി പ്രഖ്യാപിച്ചു. കേരളത്തിലെ ആദ്യ സമ്പൂർണ്ണ വിധവാ സൗഹൃദ നഗരസഭയാണ് കട്ടപ്പന. ഇന്നലെ കട്ടപ്പനയിൽ വച്ച് നടന്ന പൊതു സമ്മേളനത്തിൽ കേരള ഹൈക്കോടതി ജഡ്ജി എൻ അനിൽകുമാറാണ് കട്ടപ്പനയെ പ്രഥമ വിധവാ സൗഹൃദ നഗരസഭയായി പ്രഖ്യാപിച്ചത്. 

സമൂഹത്തിന്റെ പരിഗണനയും സഹതാപവും അർഹിക്കുന്ന വിധവകളുടെ ക്ഷേമത്തിനായി ഇടുക്കി ജില്ലാ ലീഗൽ സർവ്വീസസ് അതോരിറ്റിയാണ് പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്

ഇടുക്കി ജില്ലയിലെ ഓരോ പഞ്ചായത്തിലേയും മുൻസിപ്പാലിറ്റിയിലേയും വിധവകളുടെ കണക്കെടുത്ത് വിധവകളുടെ ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതികൾ ഉൾപ്പെടുത്തി ഒരു കൈപ്പുസ്തകം തയ്യാറാക്കിയും പദ്ധതികളുടെ ഓരോന്നിന്റെയും പ്രയോജനം വിധവകൾക്കും ലഭ്യമായി എന്ന് ഉറപ്പു വരുത്തുകയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം