കേരളം

സിനിമാ ടിക്കറ്റിന് ഇന്ന് മുതല്‍ വില കൂടും; വിനോദ നികുതി പ്രാബല്യത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിനിമാ ടിക്കറ്റുകള്‍ക്ക് ഇന്നു മുതല്‍ വിനോദനികുതി ഈടാക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്.100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് 5 ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും നികുതിയാണ് ഈടാക്കുക. 

ഇ–ടിക്കറ്റിങ് നിലവില്‍ വരുന്നതുവരെ ടിക്കറ്റുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ കൊണ്ടുപോയി സീല്‍ ചെയ്യേണ്ടതില്ല. പകരം ചരക്കു സേവന നികുതി(ജിഎസ്ടി) അടയ്ക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു തൊട്ടടുത്ത മാസം മൂന്നാം തീയതിക്കകം പിരിച്ച നികുതി തദ്ദേശ സ്ഥാപനത്തില്‍ അടയ്ക്കണം.ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും സിനിമാ രംഗത്തെ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുമാണു നേരത്തേയിറക്കിയ ഉത്തരവു  തദ്ദേശഭരണ വകുപ്പു ഭേദഗതി വരുത്തി ഇറക്കിയത്. ജിഎസ്ടി നിലവില്‍ വന്നപ്പോഴാണു തദ്ദേശ സ്ഥാപനങ്ങള്‍ പിരിച്ചിരുന്ന വിനോദ നികുതി സര്‍ക്കാര്‍ ഒഴിവാക്കിയത്.

 കഴിഞ്ഞ ജനുവരി 1  മുതല്‍ സിനിമാ ടിക്കറ്റിന്റെ ജിഎസ്ടി നിരക്ക് 28ശതമാനത്തില്‍ നിന്നു 18 ആയി കുറച്ച സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍പു പിരിച്ചിരുന്ന വിനോദനികുതി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് 10% വരെ വിനോദനികുതി ഏര്‍പ്പെടുത്തുന്നതിനു നിയമ ഭേദഗതി കൊണ്ടുവന്നു. എന്നാല്‍ ഇതിനെതിരെ ചലച്ചിത്ര രംഗത്തെ സംഘടനകള്‍ രംഗത്തിറങ്ങുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണു പ്രേക്ഷകര്‍ക്ക് അധികഭാരമുണ്ടാകാത്ത വിധത്തില്‍ വിനോദനികുതി ഏര്‍പ്പെടുത്തുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്