കേരളം

ആമസോണ്‍ കാടുകളില്‍ ആശങ്കാകുലരാകുന്നവര്‍ തങ്ങളുടെ മൂക്കിന്‍തുമ്പത്തേക്കും നോക്കണം; മാലിന്യം നിറഞ്ഞ് കോഴിക്കോട് ബീച്ച്‌

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ മാലിന്യങ്ങള്‍ വന്‍തോതില്‍ അടിഞ്ഞുകൂടിയ നിലയില്‍. പ്ലാസ്റ്റിക് കുപ്പികള്‍, തുണികള്‍, ചെരുപ്പുകള്‍, പ്ലാസ്റ്റിക് സഞ്ചികള്‍, തെര്‍മോകോള്‍, ചകിരി, ചിരട്ട എന്നീ വസ്തുക്കളാണ് കടല്‍തീരത്ത് അടിഞ്ഞിരിക്കുന്നത്. 

സൗത്ത് ബീച്ച് മുതല്‍ ഭട്ട് റോഡ് വരെ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നീക്കം ചെയ്ത് തുടങ്ങി. ഈ മാലിന്യങ്ങളെ വേര്‍തിരിച്ച് റീസൈക്ലിങ് പ്ലാന്റിലേക്ക് മാറ്റിയിരിക്കുകയാണ്. 

പൊലീസിന്റേയും മറ്റ് വകുപ്പുകളുടേയും സഹായത്തോടെ കടലില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുമെന്ന് നഗരസഭ വ്യക്തമാക്കി. കടല്‍തീരത്ത് നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്