കേരളം

കോഴിയിറച്ചി വാങ്ങിയാല്‍ പച്ചക്കറി സൗജന്യം; ഓഫറുമായി വ്യാപാരികള്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഓണകാലത്ത് കച്ചവടം പൊടിപൊടിപ്പിക്കാന്‍ വാഗ്ദാനങ്ങളുമായി കമ്പനികള്‍ എത്തുന്നത് പതിവ് കാഴ്ച്ചയാണ്. എന്നാല്‍ കോഴിക്കോട് പുതിയങ്ങാടിയില്‍ ഈ ഓണത്തിന് നല്‍കുന്നത് തികച്ചും വ്യത്യസ്തമായ ഓഫറാണ്. ഒരു കിലോ കോഴി ഇറച്ചി വാങ്ങിയാല്‍ കോളി ഫ്‌ളവര്‍, എളവന്‍, മത്തന്‍, പച്ചമുളക്, കാബേജ് തുടങ്ങി 5 ഇനങ്ങള്‍ തികച്ചു സൗജന്യമായി ലഭിക്കും.

പുതിയങ്ങാടിയിലെ സിപിആര്‍ ചിക്കന്‍ സെന്ററില്‍ നിന്ന് ഇറച്ചി വാങ്ങുമ്പോഴാണ് ഈ ഓഫര്‍. ഓഫര്‍ പ്രഖ്യാപിച്ചതോടെ കടയില്‍ ഇറച്ചി വാങ്ങാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായി കടയുടമ പറയുന്നു.വരും ദിവസങ്ങില്‍ കൂടുതല്‍ വ്യാപാരികള്‍ പുതിയ ഓഫറുകളുമായി രംഗത്ത് വരുന്നതോടെ ഓണക്കച്ചവടം പൊടിപൊടിക്കും.

മലബാറില്‍ ഓണസദ്യയ്ക്ക് മാംസവും വളരെ പ്രധാനമാണ്. അതുകൊണ്ടുകൂടിയാണ് വ്യത്യസ്ത ഓഫറുമായി ഇറച്ചി വ്യാപാരി ഓണക്കച്ചവടം കൊഴുപ്പിക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ