കേരളം

ഡമ്മിയല്ല, വിമതനുമല്ല; രണ്ടു ദിവസത്തിനകം കാര്യങ്ങള്‍ വ്യക്തമാവുമെന്ന് ജോസഫ് കണ്ടത്തില്‍, സസ്‌പെന്‍സ് 

സമകാലിക മലയാളം ഡെസ്ക്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ജോസ് ടോമിന്റെ ഡമ്മിയല്ല താനെന്ന് സ്വതന്ത്രനായി പത്രിക നല്‍കിയ കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തില്‍. രണ്ടു ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാവുമെന്നും ജോസഫ് കണ്ടത്തില്‍ മാധ്യമങ്ങളോടു പറഞ്ഞു. 

പ്രത്യേക സാഹചര്യം ഉരുത്തിരിഞ്ഞുവന്നതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയത്. അതു മാധ്യമങ്ങളോടു വെളിപ്പെടുത്താനാവില്ല. സ്ഥാനാര്‍ഥിയാവുന്നതുമായി ബന്ധപ്പെട്ട് താന്‍ പിജെ ജോസഫുമായി ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ തന്റെ നേതാവ് പിജെ ജോസഫാണ്. ജോസഫ് പറഞ്ഞാല്‍ ആ നിമിഷം പത്രിക പിന്‍വലിക്കും. 

കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടാണ് പത്രിക നല്‍കിയത്. സ്വതന്ത്രനായാണ് പത്രിക നല്‍കിയിട്ടുള്ളത്. താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഡമ്മിയോ വിമതനോ അല്ലെന്ന് ജോസഫ് കണ്ടത്തില്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പമാണോ  എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനാവില്ലെന്നായിരുന്നു മറുപടി.

ജോസഫ് കണ്ടത്തിലിന്റേത് യുഡിഎഫിന് എതിരായ മത്സരമല്ലെന്ന്   അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം നേതാവ് ജോര്‍ജ് പുളിങ്കാടന്‍ പറഞ്ഞു. യുഡിഎഫിന് ഒറ്റ സ്ഥാനാര്‍ഥിയേ ഉണ്ടാവൂ. ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയല്ല ജോസഫ് കണ്ടത്തില്‍. അതുകൊണ്ടുതന്നെ യുഡിഎഫ് നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് ജോര്‍ജ് പുളിങ്കാടന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍