കേരളം

തദ്ദേശ ഉപതെരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. പത്ത് ജില്ലകളിലെ വാര്‍ഡുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ രാവിലെ 10 ന് ആരംഭിക്കും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍ ഡിവിഷനിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് വോട്ടെടുപ്പ് നടന്നത്. 

കളമശേരി, ഷൊര്‍ണൂര്‍, പാലക്കാട് മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡിലേക്കും വോട്ടെടുപ്പ് നടന്നു. എറണാകുളം ജില്ലയിലെ കളമശ്ശേരി ഉണിച്ചിറ വാര്‍ഡില്‍ 69.93 ശതമാനവും മുളന്തുരുത്തി പെരുമ്പിള്ളി വാര്‍ഡില്‍ 79.38 ശതമാനവും പോളിങ് രേഖപ്പെടുത്തി. രണ്ടും യുഡിഎഫിന്റെ സിറ്റിങ് വാര്‍ഡുകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി