കേരളം

തിരുവോണത്തിന് മദ്യം കിട്ടാന്‍ പാടുപെടും!; ഔട്ട്‌ലെറ്റുകള്‍ക്ക് അവധി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവോണത്തിന് കഴിഞ്ഞവര്‍ഷത്തെപ്പോലെ ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല. ബാറുകള്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി നല്‍കി തുടങ്ങിയത്.

മന്ത്രിതല യോഗത്തിലാണ് തിരുവോണ ദിവസത്തെ അവധി തുടരാന്‍ തീരുമാനിച്ചത്. അതായത് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും തിരുവോണത്തിനു ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടക്കും. എന്നാല്‍ ബാറുകള്‍ക്ക് അവധി ബാധകമാക്കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. 

ബിവറേജസ് കോര്‍പറേഷന്റെ 270 ഉം കണ്‍സ്യൂമര്‍ഫെഡിന്റെ 34 ഉം ഔട്ട്‌ലെറ്റുകളുമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കഴിഞ്ഞത്തവണത്തേതിനു സമാനമായി നല്‍കാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ തവണ 29.5 ശതമാനമായിരുന്നു എക്‌സ്‌ഗ്രേഷ്യ ഉള്‍പ്പെടെയുള്ള ബോണസ്. ഈ വര്‍ഷം സ്ഥിരപ്പെടുത്തിയ ലേബല്ലിങ് തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭിക്കും. ഡ്രൈ ഡേ പ്രഖ്യാപിക്കുന്നതിനു പകരം ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കുന്നത് ലാഭം നേടുന്നതിനു സഹായിക്കാന്‍ വേണ്ടിയാണെന്നായിരുന്നു പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു