കേരളം

പൊലീസില്‍ സ്ഥാനക്കയറ്റത്തിന് കാലാവധി കുറയ്ക്കണം; സര്‍ക്കാരിനിത് സാമ്പത്തിക നഷ്ടം ഉണ്ടാക്കില്ലെന്നും ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസുകാര്‍ക്ക് ഉയര്‍ന്ന പദവി ലഭിക്കാനുള്ള സാഥാനക്കയത്തിന്റെ സര്‍വീസ് കാലാവധി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. കാലാവധി കുറയ്ക്കുന്നതിലൂടെ പൊലീസുകാരുടെ ആത്മവിശ്വാസവും കാര്യക്ഷമതയും ഉയരുമെന്നാണ് ഡിജിപി കത്തില്‍ പറയുന്നത്. 

സിവില്‍ പൊലീസ് ഓഫിസറായി സര്‍വീസില്‍ കയറുന്ന ഉദ്യോഗസ്ഥന് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പദവി ലഭിക്കാന്‍ 15 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കണമെന്നാണ് നിലവിലെ നിയമം. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എഎസ്‌ഐ ആകാന്‍ 22 വര്‍ഷവും എഎസ്‌ഐയ്ക്ക് എസ്‌ഐ പദവി ലഭിക്കാന്‍ 27 വര്‍ഷവും സര്‍വീസ് പൂര്‍ത്തിയാക്കണം. ആംഡ് ബറ്റാലിയനിലെ പൊലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒഴികെയുള്ളവര്‍ക്ക് ഇത് യഥാക്രമം 12,20,25 ആക്കി കുറയ്ക്കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. 

അതേസമയം, സ്ഥാനക്കയറ്റത്തിലൂടെ ഉയര്‍ന്ന പദവി ലഭിക്കാന്‍ കാലതാമസം ഉണ്ടാകുന്നുണ്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ഗ്രേഡിലെ ശമ്പളം ലഭിക്കുന്നതിനു കാലതാമസം ഇല്ല. പേ റിവിഷന്‍ ഓര്‍ഡര്‍ അനുസരിച്ച് സിവില്‍ പൊലീസ് ഓഫിസര്‍ക്ക് എട്ട് വര്‍ഷം കഴിയുമ്പോള്‍ അടുത്ത ഗ്രേഡിലെ ശമ്പളം ലഭിക്കും. സിനീയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ക്ക് 15 വര്‍ഷം കഴിയുമ്പോഴും എഎസ്‌ഐയ്ക്ക് 22 വര്‍ഷം കഴിയുമ്പോഴും അടുത്ത ഗ്രേഡിലെ ശമ്പളം ലഭിക്കും.

പൊലീസ് സേനകളിലെ ശരാശരി സര്‍വീസ് കാലയളവ് 26 വര്‍ഷവും എസ്‌ഐ പദവി ലഭിക്കാനുള്ള കാലയളവ് 27 വര്‍ഷവുമാണ്. ഇക്കാരണത്താല്‍ പലര്‍ക്കും അര്‍ഹമായ പദവി ലഭിക്കാതെ വിരമിക്കേണ്ട സാഹചര്യം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ മാറ്റങ്ങളിലൂടെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍