കേരളം

ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: നാല് ദിവസം വരെ മഴ ശക്തമായി തുടര്‍ന്നേക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ 25 ശതമാനം പ്രദേശങ്ങളിലെങ്കിലും മഴ പെയ്യും. കൂടാതെ കേരളത്തില്‍ വരുന്ന നാല് ദിവസം കൂടി ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷയ്ക്കടുത്തുള്ള ന്യൂനമര്‍ദമാണ് കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി മഴപെയ്തു. ഒറ്റപ്പാലത്ത് 15 സെന്റീമീറ്ററിലധികവും പെരിന്തല്‍മണ്ണയിലും മാനന്തവാടിയിലും 10 സെന്റീമീറ്റര്‍ വീതവും മഴയാണ് ലഭിച്ചത്. തുടര്‍ച്ചയായി മഴ പെയ്യുന്നതുകാരണം ഇതുവരെ 11 ശതമാനം അധികമഴയാണ് കിട്ടിയത്.

ഇത്തവണ സാധാരണ നിലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ മഴ പെയ്തത് പാലക്കാടാണ്. ജില്ലയില്‍ 39.88 ശതമാനം അധികം മഴ പെയ്തു. കോഴിക്കോട് ജില്ലയില്‍ 36.87 ശതമാനവും മലപ്പുറത്ത് 21.71 ശതമാനവും അധിക മഴ പെയ്തു. ഇടുക്കിയില്‍ ഇപ്പോഴും 13.13 ശതമാനം മഴ കുറവാണ്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. 

ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. 

മഴ ശക്തമായെങ്കിലും കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്