കേരളം

ഏരിയ സെക്രട്ടറി എസ്‌ഐയെ ഭീഷണിപ്പെടുത്തിയ സംഭവം; നിജസ്ഥിതി അന്വേഷിക്കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്ഥലം എസ്‌ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നും ഈ മാസം 19ന് ഇതുസംബന്ധിച്ച വിശദീകരണം നല്‍കണമെന്നും അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ ഇടപെടാന്‍ രാഷ്ട്രീയക്കാര്‍ക്ക് എങ്ങനെ കഴിയുമെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. പൊലീസിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിയുമോ എന്നും കോടതി ആരാഞ്ഞു. എസ്എഫ്‌ഐ സമരവുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവെയാണ് എസ്‌ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കോടതി ഇടപെട്ടത്. 

സക്കീര്‍ ഹുസൈന്‍ പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ ഇടപെട്ടുവെന്ന് കരുതുന്നില്ലെന്നാണ് എജി മറുപടി നല്‍കിയത്. വിശദാംശങ്ങള്‍ തേടാന്‍ കൂടുതല്‍ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് 19വരെ സമയം അനുവദിച്ചത്.

ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്ഥലം എസ്‌ഐ അമൃതരംഗനുമായി നടത്തിയ ഫോണ്‍ സംഭാഷണം വൈറലായിരുന്നു. ഏരിയാ സെക്രട്ടറി എസ്‌ഐയെ വിളിച്ച് മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതും അതിന് എസ്ൗഐ നല്‍കിയ മറുപടിയുമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. കുസാറ്റിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ ഭാരവാഹിയെ പൊലീസ് ജീപ്പില്‍ കയറ്റിയ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് സക്കീര്‍ ഹുസൈന്‍ എസ്‌ഐയെ ഫോണില്‍ വിളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ