കേരളം

കൊച്ചി മെട്രോ തൈക്കൂടം തൊട്ടതോടെ കളി മാറി, യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി മെട്രോ സര്‍വീസ് തൈക്കൂടം വരെ എത്തിയതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മഹാരാജാസ് ജങ്ഷനില്‍ നിന്ന് തൈക്കൂടം വരെ മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചതിന് ശേഷം ബുധനാഴ്ച രാത്രി 10 മണി വരെ 62,938 യാത്രക്കാര്‍ മെട്രോയില്‍ സഞ്ചരിച്ചു. 

യാത്രക്കാരുടെ എണ്ണത്തില്‍ 20,000ന്റെ വര്‍ധനവാണ് ഉണ്ടായത്. ചൊവ്വാഴ്ച രാത്രി എട്ട് മണി വരെയുള്ള യാത്രക്കാരുടെ എണ്ണം 37,033 ആയിരുന്നിടത്ത് നിന്നാണ് ഈ വര്‍ധനവുണ്ടായത്. ട്രാഫിക് ബ്ലോക്കും, റോഡിലെ കുഴികളും, രണ്ടാഴ്ചത്തേക്ക് മെട്രോ പ്രഖ്യാപിച്ചിരിക്കുന്ന ടിക്കറ്റ് നിരക്കിലെ ഇളവുകളും മെട്രോയിലേക്ക് യാത്രക്കാരെ എത്തിച്ചു. 

ആലുവയില്‍ നിന്ന് മഹാരാജാസ് വരെ 53 മിനിറ്റില്‍ 50 രൂപയ്ക്ക് സഞ്ചരിച്ചെത്താം. രണ്ടാഴ്ചത്തേക്ക് മെട്രോ പ്രഖ്യാപിച്ചിരിക്കുന്ന നിരക്കിളവുകള്‍ക്ക് പുറമെ, ഡേ പാസും, വീക്ക് എന്‍ഡ് പാസും കെഎംആര്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്. 125 രൂപയുടെ ഡേ പാസ് എടുത്താല്‍ ഒരു ദിവസം എത്ര വട്ടം വേണമെങ്കിലും മെട്രോയില്‍ യാത്ര ചെയ്യാം. 250 രൂപയുടെ വീക്ക് എന്‍ഡ് പാസില്‍ ശനിയും, ഞായറും എത്ര വട്ടം വേണമെങ്കിലും മെട്രോയില്‍ സഞ്ചരിക്കാം. 

കൊച്ചില്‍ കാര്‍ഡുള്ളവര്‍ക്ക് ബുക്ക് മൈ ഷോയില്‍ 100 ഇളവും ലഭിക്കും. എല്ലാ മെട്രോ സ്‌റ്റേഷനുകളിലും യാത്രക്കാരുടെ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാം. സെപ്തംബര്‍ 25വ വരെയാണ് ഈ ആനുകൂല്യം ഉണ്ടാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്