കേരളം

ജോസഫിനെതിരായ ലേഖനത്തെ തള്ളി ജോസ് കെ മാണി; വിശദീകരണം ചോദിക്കും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പിജെ ജോസഫിന് എതിരായി കേരള കോണ്‍ഗ്രസ് എം മുഖപത്രം പ്രതിച്ഛായയില്‍ വന്ന ലേഖനത്തെ തള്ളി ജോസ് കെ മാണി. ലേഖനം പാര്‍ട്ടി നിലപാടല്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിശദീകണം ചോദിക്കുമെന്നും ജോസ് വ്യക്തമാക്കി. അത്തരം പരാമര്‍ശങ്ങള്‍ വരാന്‍ പാടില്ലാത്തതായിരുന്നുവെന്നും ജോസ് പറഞ്ഞു. 

അഭിപ്രായ വ്യത്യാസങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും ഇനി വിവാദമാക്കാന്‍ പാടില്ല. ഐക്യജനാധിപത്യ മുന്നണി ഒത്തൊരുമയോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശകുനംമുടക്കാന്‍ നോക്കുകുത്തിയെപോലെ വഴിവിലങ്ങി നിന്നവര്‍ വിഡ്ഢികളായെന്നായിരുന്നു ജോസഫിനെ പരോക്ഷമായി വിമര്‍ശിച്ച് ലേഖനം. സ്ഥാനാര്‍ത്ഥി നിര്‍ണയം ജോസ് കെ മാണിയുടെ ജനപ്രീതി ഉയര്‍ത്തിയെന്നും ലേഖനം അവകാശപ്പെടുന്നു. 

ഇതിനെതിരെ ജോസഫ് രംഗത്ത് വന്നിരുന്നു. ആരാണ് ലേഖനത്തിന് പിന്നിലെന്ന് അറിയാമെന്നും ജോസ് കെ മാണി അറിയാതെ  ലേഖനം വരില്ലെന്നും ജോസഫ് പറഞ്ഞിരുന്നു. ജോസ് കെമാണിക്ക് കെഎം മാണിയുടെ പക്വതയും വീണ്ടുവിചാരവും ഒന്നും ജോസ് കെ മാണിക്ക് കിട്ടിയിട്ടില്ലെന്നും ജോസഫ് തുറന്നടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍