കേരളം

ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ കൂക്കിവിളി; ജോസഫിനെ ഖേദമറിയിച്ച് മുല്ലപ്പള്ളി; പ്രചാരണത്തിന് ഒപ്പം കൂട്ടാൻ ശ്രമം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷനിടെ പിജെ ജോസഫിന് നേരെയുണ്ടായ പ്രതിഷേധങ്ങളില്‍ ഖേദമറിയിച്ച് യുഡിഎഫ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചാണ് അനിഷ്ട സംഭവങ്ങളില്‍ ഖേദമറിയിച്ചത്. 

അതേസമയം സംയുക്ത പ്രചാരണത്തിനില്ലെന്ന ജോസഫിന്റെ തീരുമാനത്തിലുള്ള അതൃപ്തി മുല്ലപ്പള്ളി അദ്ദേഹത്തെ അറിയിച്ചു. തീരുമാനം പിന്‍വലിക്കണമെന്നും പ്രചാരണത്തിന് ഒപ്പം ഇറങ്ങണമെന്നും  ജോസഫിനോട് മുല്ലപ്പളളി  ആവശ്യപ്പെട്ടു. പാലായിലെത്തിയപ്പോഴാണ് മുല്ലപ്പള്ളി ജോസഫുമായി ഫോണില്‍ സംസാരിച്ചത്. 

കണ്‍വെന്‍ഷനില്‍ ജോസഫിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് പ്രചാരണത്തില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ജോസഫ് വിഭാഗം കടുത്ത തീരുമാനം എടുത്തത്. ജോസ് കെ മാണി അനുകൂലികള്‍ ആസൂത്രിതമായി അപമാനിച്ചെന്നാണ് ജോസഫ് അനുകൂലികളുടെ ആരോപണം. മുന്നണി സ്ഥാനാര്‍ഥിക്കായി സ്വന്തം നിലയില്‍ പ്രചാരണം നടത്തുമെന്ന് ജോസഫും വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ