കേരളം

എഗ്മോര്‍ എക്‌സ്പ്രസില്‍ ഉടമസ്ഥനില്ലാതെ പാഴ്‌സല്‍ ലഗേജുകള്‍; തുറന്നപ്പോള്‍ കണ്ടത് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മംഗലാപുരം- ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ നിന്ന് 19 കുപ്പി വിദേശ മദ്യവും ആറ് കിലോ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ ഇവ കണ്ടെത്തിയത്. കോഴിക്കോട് റെയ്ഞ്ച് എക്‌സൈസും ആര്‍പിഎഫും ശനിയാഴ്ച രാവിലെ നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യക്കുപ്പികളും പുകയില ഉത്പന്നങ്ങളും പിടികൂടിയത്. 

തീവണ്ടിയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയ പാഴ്‌സല്‍ ലഗേജുകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്. ഓണാഘോഷക്കാലത്ത് എക്‌സൈസ് കമ്മീഷണര്‍ എഡിജിപി ആനന്ദകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം 'ഓപറേഷന്‍ വിശുദ്ധി' എന്ന പേരില്‍ കര്‍ശന പരിരോധനയ്ക്ക് നിര്‍ദേശമുണ്ട്. 

ഇതിന്റെ ചുവടുപിടിച്ച്  ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലും പാര്‍സല്‍ ഓഫീസിലും ആര്‍പിഎഫിന്റെ സഹായത്തോടെ എക്‌സൈസ് പതിവായി പരിശോധന നടത്തി വരികയാണ്. ശനിയാഴ്ച നടത്തിയ പരിശോധനയില്‍ കോഴിക്കോട് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് കലാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ പിടിച്ചെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്