കേരളം

ഓണം തെളിയും, സംസ്ഥാനത്ത് മഴ കുറഞ്ഞു; ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ടുനിന്ന ശക്തമായ മഴയ്‌ക്കൊടുവില്‍ സംസ്ഥാനത്ത് മാനം തെളിയുന്നു. അടുത്ത ഏതാനും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നു രണ്ടു ജില്ലകളിലും നാളെ മൂന്നു ജില്ലകളിലും മാത്രമാണ് മഴ ജാഗ്രതാ നിര്‍ദേശമുള്ളത്.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മറ്റു ജില്ലകളിലെ മഴ മുന്നറിയിപ്പുകളെല്ലാം പിന്‍വലിച്ചു.

ഇന്നു രാവിലെ കാലാവസ്ഥാ കേന്ദ്രം നല്‍കിയ മുന്നറിയിപ്പു പ്രകാരം തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദേശമില്ല. ഓണ ദിനങ്ങളില്‍ മഴ മാറിനില്‍ക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.

ഈ ദിവസങ്ങളില്‍ കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ

കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു